തിരുവനന്തപുരം : കോൺഗ്രസിലെ പുനഃസംഘടനയിൽ നേതാക്കൾക്ക് അതൃപ്തി. കെ പി സി സി ജനറൽ സെക്രട്ടറിമാരെയും വൈസ് പ്രസിഡൻറുമാരെയും മാത്രം നിയമിക്കുന്നതിൽ ഇത് ഒതുങ്ങുന്നതിൽ ആണ് പ്രതിഷേധം. (Issue regarding Reorganisation in Congress )
പ്രവര്‍ത്തന മികവില്ലാത്ത ഡിസിസി പ്രസിഡന്‍റുമാരെയും മാറ്റണമെന്നാണ് നിലപാട്. ഇത് തന്നെയാണ് പ്രതിപക്ഷ നേതാവിൻ്റെയും നിലപാട്.
കെപിസിസി സെക്രട്ടറിമാരെ നിയമിക്കാത്തതിനെതിരെ എ ഐ സി സിക്ക് യുവ നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. ഡിസിസി തലപ്പത്ത് ഊര്‍ജ്ജസ്വലമായി പ്രവർത്തിക്കുന്നവർ എത്തിയാൽ മാത്രമേ തിരഞ്ഞെടുപ്പുകളിൽ രക്ഷയുണ്ടാകൂവെന്നാണ് നിഗമനം.