തിരുവനന്തപുരം : വിവാദങ്ങൾക്ക് പിന്നാലെ അനുനയ ശ്രമവുമായി എത്തിയ കോൺഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടമാക്കി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ എൻ എസ് എസുമായി നേതൃത്വം കൂടിയാലോചന നടത്തുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (Issue regarding Congress and NSS)
ഇന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. വിശദാംശങ്ങൾ പായാനാകില്ല എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവഞ്ചൂർ പറഞ്ഞത്.
എന്നാൽ, അദ്ദേഹമടക്കമുള്ള നേതാക്കളുടേത് വ്യക്തിപരമായ സന്ദർശനം ആണെന്നാണ് വി ഡി സതീശനും സണ്ണി ജോസഫും വ്യക്തമാക്കിയത്. സമുദായ സംഘടനകളുടെ ആസ്ഥാനത്ത് പോകുന്നതിന് വിലക്കില്ല എന്നും അവർ അറിയിച്ചു.