
എറണാകുളം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിനുള്ളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു(kerala weather upadates).
ഇതേ തുടർന്ന് കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഇതേ തുടർന്ന് കേരള-ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ മത്സ്യതൊഴിലാളികൾ ഇന്നും കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.