
ബിഗ് ബോസ് ഹൗസിലെ വീക്കിലി ടാസ്കുകൾ വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ കാണുന്നത്. ഈ വീക്കിൽ ബിബി ഹോട്ടൽ എന്ന പേരിൽ നടക്കുന്ന ഹോട്ടല്‍ ടാസ്കില്‍ അതിഥികളായി എത്തുന്നവരെ സന്തോഷിപ്പിക്കുകയാണ് ഹോട്ടല്‍ നടത്തിപ്പുകാരായ നിലവിലെ മത്സരാര്‍ഥികളുടെ ടാസ്ക്. ഓരോ മത്സരാർത്ഥികൾക്കും ഓരോ റോളുകൾ ബിഗ് ബോസ് നൽകിയിട്ടുണ്ട്. അവർക്ക് നൽകിയ കഥാപാത്രങ്ങളിലും വേഷങ്ങളിലുമാണ് ഇവർ നടക്കേണ്ടത്.
കഴിഞ്ഞ ദിവസം ചലഞ്ചേഴ്സ് ആയി എത്തിയത് ശോഭ വിശ്വനാഥും ഷിയാസ് കരീമുമായിരുന്നു. ഇപ്പോഴിതാ ഹൗസിൽ എത്തുന്നത് വൈൽഡ് കാർഡായി വീട്ടിലെത്തി, ടോപ് 5ൽ എത്തിയ മത്സരാർത്ഥിയാണ്. റിയാസ് സലീം ആണ് ആ ചലഞ്ചർ. ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥിയായ റിയാസ് നിലപാടുകൾ കൊണ്ടും പ്രകടനം കൊണ്ടും മറ്റ് മത്സരാർത്ഥികൾക്ക് വെല്ലുവിളിയായിരുന്നു. റിയാസ് ഹൗസിൽ എത്തിയതിന്റെ പ്രമോ ആണ് ബിഗ് ബോസ് ടീം പുറത്തുവിട്ടിരിക്കുന്നത്.
റിയാസ് വീട്ടിൽ വന്നത് മുതൽ ബിബി ഹോട്ടലിലെ ജനറൽ മാനേജരായ ലക്ഷ്മിയോട് കൊമ്പുകോർക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപാകമായി പ്രചരിക്കുന്നത്. പ്രധാന വാതിൽ കടന്നുവന്ന റിയാസിനെ എല്ലാവരും ഗംഭീര സ്വീകരണമാണ് നൽകുന്നത്. റിയാസിനെ കണ്ട് നൂറ അലറി വിളിച്ച് സന്തോഷിക്കുന്നതും പ്രമോയിൽ കാണുന്നുണ്ട്.
വീട്ടിനകത്ത് കയറിയ റിയാസ് ലക്ഷ്മിയോട് തന്നോട് സംസാരിക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടോ’ എന്ന് ചോദിക്കുന്നുണ്ട്. ഇല്ലെന്ന് ലക്ഷ്മി മറുപടിയും നൽകുന്നുണ്ട്. ഇങ്ങനെയാണോ ഗസ്റ്റ് വരുമ്പോൾ പെരുമാറുന്നതെന്ന് ചോദിച്ച റിയാസ് തന്നോട് ബഹുമാനത്തോടെ സംസാരിക്കണം എന്നും പറയുന്നുണ്ട്. ഇതിന് താൻ ബഹുമാനത്തോടെ തന്നെയാണ് സംസാരിക്കുന്നതെന്നാണ് ലക്ഷ്മി മറുപടി പറഞ്ഞത്. ലക്ഷ്മിയുടെ ഓരോ മറുപടിയും കേട്ട് ഞെട്ടുന്ന റിയാസിനെയും പ്രമോയിൽ കാണാം.