തരൂർ അതൃപ്തിയിലോ ?: നിർണ്ണായക യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു | Shashi Tharoor

അവഗണനയിൽ കടുത്ത അതൃപ്തി
Is Shashi Tharoor unhappy with Congress? Abstaining from crucial meetings
Updated on

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി കോൺഗ്രസ് നടത്തുന്ന നിർണ്ണായക നീക്കങ്ങളിൽ നിന്ന് ശശി തരൂർ എംപി വിട്ടുനിൽക്കുന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകുന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും, ഡൽഹിയിൽ നടന്ന പാർലമെന്ററി നയരൂപീകരണ യോഗത്തിലും തരൂർ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ.(Is Shashi Tharoor unhappy with Congress? Abstaining from crucial meetings)

കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്ത് പരിപാടിയിൽ നേരിട്ട അവഗണനയാണ് തരൂരിനെ ചൊടിപ്പിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗമായിട്ടും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് മുൻപ് സംസാരിക്കാൻ ആവശ്യപ്പെട്ടതും, രാഹുൽ തന്റെ പ്രസംഗത്തിൽ തരൂരിന്റെ പേര് പരാമർശിക്കാത്തതും അദ്ദേഹത്തിന് അതൃപ്തിയുണ്ടാക്കി.

തരൂർ ഇടതുപക്ഷത്തേക്ക് ചേക്കേറുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ രാഷ്ട്രീയ കേരളത്തിൽ വലിയ ആകാംക്ഷയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, താൻ വിമാനത്തിലിരിക്കുമ്പോഴാണ് ഇത്തരമൊരു വാർത്തയെക്കുറിച്ച് അറിഞ്ഞതെന്നും വിദേശത്തുനിന്നുകൊണ്ട് ഇത്തരം വിവാദങ്ങളോട് പ്രതികരിക്കുന്നത് ശരിയല്ലെന്നും തരൂർ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com