
ബിഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് പത്താം വാരത്തിലേക്ക് എത്തുമ്പോൾ രണ്ട് മത്സരാർത്ഥികളാണ് ഈ ആഴ്ച വീട്ടിൽ നിന്ന് പുറത്തുപോകുന്നത്. കഴിഞ്ഞ ദിവസം ഒനീൽ എവിക്ട് ആയിരുന്നു. ഇതിനിടെയിൽ ഷാനവാസിനെ നിർത്തി പൊരിക്കുന്ന മോഹൻലാലിന്റെ ഒരു പ്രമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തർക്കത്തിന് ഇടയിൽ മറ്റ് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളെ കുറിച്ച് മോശമായി സംസാരിക്കുന്ന ഷാനവാസിന്റെ രീതി മോഹൻലാൽ ചോദ്യം ചെയ്യുന്നതാണ് വീഡിയോയിൽ. ഷാനവാസിന് നേരെ ക്ഷുഭിതനായി സംസാരിക്കുന്ന മോഹൻലാൽ, 'ഷാനവാസ് വീട്ടിലും ഇങ്ങനെയാണോ?' എന്നാണ് ചോദിക്കുന്നു.
'താൻ ഒരിക്കലും ആദ്യം ചെന്ന് ആരെയും മോശമായി പറയില്ല' എന്ന് ഷാനവാസ് പറയുമ്പോൾ, ഒരാൾ പറഞ്ഞത് കൊണ്ട് തിരിച്ച് പറയാം എന്ന ന്യായം ഞാൻ അംഗീകരിക്കില്ല എന്ന് മോഹൻലാൽ പറയുന്നതും വീഡിയോയിൽ കാണാം. ഷാനവാസ് എത്രയോ പ്രായമുള്ള ആളാണ്. ഫാമിലി ഉള്ള ആളാണ്. ജീവിതം കണ്ട ആളാണെന്നും മോഹൻലാൽ പറഞ്ഞു.
താൻ വീട്ടിൽ ഇങ്ങനെയല്ലെന്ന് ഷാനവാസ് പറഞ്ഞപ്പോൾ, 'ഇതും നിങ്ങളുടെ വീട് അല്ലേ?' എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. 'ഷാനവാസ് വീട്ടുകാരെ പറയാത്ത ആരെങ്കിലും അവിടെ ഉണ്ടോ?' എന്നും മോഹൻലാൽ ചോദിച്ചു.