കൊച്ചി : കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്‍റ് കേസിൽ രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തൽ. ഇതേത്തുടർന്ന് പ്രതികളെ എൻ ഐ എ കോടതി 8 വർഷം കഠിന തടവിന് ശിക്ഷിച്ചു. (IS Recruitment case Kochi)
കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസറുദ്ദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. ഇവർക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞിരുന്നു.
മൂന്ന് വകുപ്പുകളിലായി 8 വർഷമാണ് ശിക്ഷ അനുഭവിക്കേണ്ടത്. ഒരുമിച്ചാണ് ശിക്ഷ അനുഭവിക്കേണ്ടത്. എൻ ഐ എ കേസ് അന്വേഷണം ആരംഭിച്ചത് 2019ലാണ്.