കേരളം കടക്കെണിയിലോ? പ്രചാരണങ്ങളുടെ യാഥാർത്ഥ്യം വസ്തുതാപരമായി പരിശോധിക്കാം...

കേരളം കടക്കെണിയിലോ? പ്രചാരണങ്ങളുടെ യാഥാർത്ഥ്യം വസ്തുതാപരമായി പരിശോധിക്കാം...
Published on

സംസ്ഥാന സർക്കാർ കടുത്ത കടക്കെണിയിലാണെന്നും ശമ്പളവും പെൻഷനും നൽകാൻ പോലും കടം വാങ്ങുന്നു എന്നുമുള്ള പ്രചാരണങ്ങൾ വസ്തുതാപരമായി പരിശോധിക്കുമ്പോൾ, ഔദ്യോഗിക കണക്കുകളുടെയും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) വിശകലനരേഖകളുടെയും അടിസ്ഥാനത്തിൽ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണ്.

തനത് വരുമാനം (Own Revenue)

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സുസ്ഥിരത നിർണയിക്കുന്ന പ്രധാന ഘടകം തനത് വരുമാനമാണ്. കേരളത്തിൻ്റെ തനത് നികുതി വരുമാനം (Own Tax Revenue) 65.61% ആണ്. ഇത് റവന്യൂ വരുമാനത്തിൻ്റെ 60% ലധികം സംസ്ഥാനത്തിൻ്റെ തനത് വരുമാനമാണ് എന്ന് വ്യക്തമാക്കുന്നു. തനത് നികുതി വരുമാനത്തിൽ സംസ്ഥാനം 20% കൂടുതൽ വാർഷിക വളർച്ചാ നിരക്ക് നിലനിർത്തുന്നു, ഇത് വരുമാനം മികച്ച രീതിയിൽ വർധിക്കുന്നു എന്നതിൻ്റെ സൂചനയാണ്.

കടവും ജി.എസ്.ഡി.പി.യും (Debt to GSDP Ratio)

സംസ്ഥാനത്തിൻ്റെ സാമ്പത്തികാവസ്ഥ അളക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം മൊത്ത ആഭ്യന്തര ഉത്പാദനവുമായി (GSDP) കടത്തിനുള്ള അനുപാതമാണ്. CAG വിശകലനരേഖ അനുസരിച്ച്, കടവും മൊത്ത ആഭ്യന്തര ഉത്പാദനവുമായുള്ള അനുപാതത്തിന്റെ (Debt to GSDP ratio) അടിസ്ഥാനത്തിലുള്ള റാങ്കിംഗിൽ കേരളം രാജ്യത്ത് പതിനഞ്ചാമത് മാത്രമാണ്. അതായത്, കടബാധ്യതയുടെ കാര്യത്തിൽ കേരളം താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്. പൊതുകടം കുറഞ്ഞുവരുന്നതിൻ്റെ വ്യക്തമായ സൂചന നൽകിക്കൊണ്ട് 2025-ൽ കടത്തിന്റെ വളർച്ച 51.5% ആയി കുറഞ്ഞു. പൊതുകടം 2023-24-ൽ 23.38% മായും 2024-25-ൽ 23.33% മായും കുറഞ്ഞു.

ശമ്പളവും പെൻഷനും കടം വാങ്ങുന്നതിൻ്റെ വസ്തുത

ശമ്പളവും പെൻഷനും നൽകാൻ കേരളം കടം വാങ്ങുന്നു എന്ന പ്രചാരണം വസ്തുത വിരുദ്ധമാണ്. സംസ്ഥാനത്തിൻ്റെ തനത് വരുമാനം ശക്തമായി നിലനിൽക്കുന്നതിനാൽ, ദൈനംദിന ചെലവുകൾക്ക് കടം വാങ്ങേണ്ട സാഹചര്യമില്ല.കൂടാതെ, വരുമാനക്കമ്മി കുറച്ചുകൊണ്ടുവരുന്ന സംസ്ഥാനങ്ങളുടെ മുൻനിരയിലാണ് കേരളം. ഇതും സംസ്ഥാനത്തിന്റെ സാമ്പത്തിക സുസ്ഥിരതയെയാണ് സൂചിപ്പിക്കുന്നത്.

ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ, 'കേരളം കടുത്ത കടക്കെണിയിലാണ്' എന്ന പ്രചാരണം തെറ്റാണെന്നും സംസ്ഥാനത്തിന്റെ തനത് വരുമാനം ശക്തമായി നിലനിൽക്കുകയും പൊതുകടം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വാദം അടിസ്ഥാനരഹിതവുമാണ്.

Related Stories

No stories found.
Times Kerala
timeskerala.com