

കണ്ണൂർ: കേരളത്തിൽ എൽഡിഎഫ് സർക്കാരിന് മൂന്നാമൂഴത്തിന് സാധ്യതയുണ്ടോ എന്നറിയാൻ രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനവ്യാപകമായി സർവേ തുടങ്ങി. തുടർഭരണ സാധ്യതയെക്കുറിച്ച് ജനങ്ങളുടെ മനസ്സിലിരിപ്പ് എന്താണെന്ന് മനസ്സിലാക്കുകയാണ് സർവേയുടെ പ്രാഥമിക ലക്ഷ്യം.(Is a third term possible for LDF? survey begins)
എൽഡിഎഫ് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികൾ, പ്രത്യേകിച്ച് പെൻഷൻ 2,000 രൂപയാക്കി ഉയർത്തിയത് ഉൾപ്പെടെയുള്ളവ, ജനങ്ങളിൽ എന്ത് അഭിപ്രായമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമോ എന്നുമാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്.
സാധാരണയായി തിരഞ്ഞെടുപ്പിന് മുൻപ് രഹസ്യാന്വേഷണ വിഭാഗം രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പൊതുവായ റിപ്പോർട്ട് നൽകാറുണ്ട്. എന്നാൽ ഇത്തവണ ഓരോ പദ്ധതിയുടെയും സ്വാധീനം സൂക്ഷ്മമായി വിലയിരുത്തും.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഓരോ ബൂത്തിലെയും വിജയസാധ്യത തിരിച്ചറിയാനുള്ള അന്വേഷണവും ഇതോടൊപ്പം നടക്കുന്നുണ്ട്. സർക്കാരിന്റെ ജനപിന്തുണയും ഭരണ നേട്ടങ്ങളോടുള്ള പൊതുജനങ്ങളുടെ പ്രതികരണവും അളക്കുക വഴി, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം സർക്കാരിന് നൽകാൻ ഈ റിപ്പോർട്ട് സഹായിക്കും.