പാലക്കാട് : ജില്ലയിൽ കനത്ത മഴയാണ് അനുഭവെപ്പടുന്നത്. ഇതേത്തുടർന്ന് ഷൊർണൂരിൽ ഇറിഗേഷൻ ഓഫീസിൽ വെള്ളം കയറി. മേശപ്പുറത്ത് ഇരുന്നാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്. (Irrigation office flooded following heavy rain in Shoranur )
മണിക്കൂറുകളോളം അതിശക്തമായി മഴ പെയ്യുകയായിരുന്നു. ചെറിയ മഴ പെയ്താൽ പോലും ഓഫീസിൽ വെള്ളം കയറാറുണ്ട്. രണ്ടടി പൊക്കത്തിൽ വെള്ളം ഇരച്ചു കയറി. ഈ പ്രദേശത്ത് ഡ്രെയിനേജ് സംവിധാനം ഇല്ല.