ഇടുക്കി : തേക്കടിയിലുള്ള വനംവകുപ്പിന് കീഴിലെ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ വൻ സാമ്പത്തിക ക്രമക്കേട്. ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരിക്കുന്നത് ധനകാര്യ പരിശോധന വിഭാഗമാണ്. (Irregularities worth crores in Periyar tiger conservation foundation)
ധനകാര്യ വകുപ്പിൽ നിന്നുള്ള പ്രത്യേക സംഘം പരിശോധന നടത്തിയത് വനംമന്ത്രിയുടെ നിർദേശമനുസരിച്ചാണ്. റിപ്പോർട്ട് ധനമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.
കോടിക്കണക്കിന് രൂപ വെൽഫെയർ ഫണ്ടിലേക്ക് മാറ്റി ചിലവഴിക്കുന്നത് അനുമതിയില്ലാതെയാണ് എന്നാണ് കണ്ടെത്തൽ.