തിരുവനന്തപുരം : കല്ലാർ ഇക്കോ ടൂറിസം പദ്ധതിയിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. ധനകാര്യ പരിശോധന വിഭാഗമാണ് ഇക്കാര്യം കണ്ടെത്തിയത്. വ്യാപക ക്രമക്കേട് നടന്നിരിക്കുന്നുവെന്നാണ് ഡിഎഫ്ഒ പ്രദീപ് കുമാർ, മുൻ റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി എന്നിവർ കണ്ടെത്തിയിരിക്കുന്നത്. (Irregularities in Kallar Eco Tourism project )
റിപ്പോർട്ടിൽ പറയുന്നത് പരുത്തിപ്പള്ളി ഡിവിഷനിലെ നിർമ്മാണ പ്രവത്തനങ്ങളിൽ ക്രമക്കേട് ഉള്ളതായാണ്. പെയിൻ്റടിച്ചതിൻ്റെ ബില്ലുകളോ, തയ്പ്പിച്ച യൂണിഫോമുകളോ കാണാനില്ല. മുൻ റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ ഓഫീസിൽ ഒപ്പിടാതെ ശമ്പളം കൈപ്പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.