
കൊല്ലം: കിളികൊല്ലൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി(Body found). വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിൽ നിന്ന് ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. ഇത് സംബന്ധിച്ച് കിളികൊല്ലൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊല്ലം ജില്ലാ ആശുപതയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.