കൊച്ചി: ഇറാൻ അവയവക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ കൊച്ചിയിലെ എൻ.ഐ.എ. കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഈ കേസിന് പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് എൻ.ഐ.എ. റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.(Iran organ trafficking case, Main accused Madhu remanded for 2 weeks)
ഇന്ത്യയിൽ നിന്ന് അവയവക്കടത്ത് ലക്ഷ്യമിട്ട് പതിനാല് പേരെ ഇറാനിലേക്ക് കൊണ്ടുപോയതായി എൻ.ഐ.എ. സ്ഥിരീകരിച്ചു. ഈ റാക്കറ്റിന്റെ ഇരകളായ കൂടുതൽ പേരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയതായും എൻ.ഐ.എ. കോടതിയിൽ അറിയിച്ചു.
അറസ്റ്റിലായ മധു, ഇറാനിലെ ടെഹ്‌റാൻ കേന്ദ്രീകരിച്ച് ടൂറിസം രംഗത്ത് പ്രവർത്തിച്ചിരുന്നയാളാണ്. അവയവക്കടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ കണ്ണികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസി.