
ഖത്തറിലെ യു എസ് വ്യോമ താവളത്തിലേക്ക് ഇറാൻ പ്രത്യാക്രമണം നടത്തിയ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഗൾഫ് -കോഴിക്കോട് വിമാന സർവീസുകളെ യുദ്ധ സാഹചര്യംബാധിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വിവിധ ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും സംഘർഷം ബാധിച്ചു.ഇന്ന് പുലർച്ചെ 1: 20 ന് അബുദാബിയിലേക്ക് പോവേണ്ടുന്ന ഇൻ്റിഗോ വിമാനം യാത്രക്കാരെ ചെക്കിൻ ചെയ്തതിന് ശേഷം തിരിച്ചയച്ചു
എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെയും ഇന്നുമായി ix 385 ദമാം,ix 321റിയാദ്,ix 347 അബുദാബി,ix 337 മസ്ക്കറ്റ്,ix 351 ഷാർജ വിമാനങ്ങളും റദ്ദാക്കി
പുലർച്ചെ രണ്ടരക്ക് ദോഹയിൽ നിന്നും കരിപ്പൂരിൽ എത്തി 3:35 ന് മടങ്ങേണ്ടിയിരുന്നു ഖത്തർ എയർവെയ്സ് വിമാനവും റദ്ദാക്കി
ഗൾഫ് മേഖല യാത്രയ്ക്ക് മുൻപ് വിമാന സർവീസുകളുടെ കാര്യത്തിൽ യാത്രക്കാർ ഉറപ്പു വരുത്തണമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.