രാഷ്ട്രപതിയുടെ സുരക്ഷാ നിയന്ത്രണം ലംഘിച്ച് ബൈക്ക് യാത്ര: കോട്ടയത്ത് 3 യുവാക്കൾക്കെതിരെ അന്വേഷണം | President

കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രപതിയുടെ സുരക്ഷാ നിയന്ത്രണം ലംഘിച്ച് ബൈക്ക് യാത്ര: കോട്ടയത്ത് 3 യുവാക്കൾക്കെതിരെ അന്വേഷണം | President
Published on

കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്ത പരിപാടി നടക്കുന്നതിനിടെ പാലായിൽ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേർ ഒരു ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. പോലീസ് തടഞ്ഞിട്ടും യുവാക്കൾ നിർത്താതെ യാത്ര തുടർന്നു.(Investigation on Bike ride violating President's security restrictions)

കെ എൽ 06 ജെ 6920 എന്ന നമ്പറിലുള്ള ബൈക്കിലാണ് യുവാക്കളെത്തിയത്. ഗതാഗത നിയന്ത്രണം ലംഘിച്ച് സുരക്ഷാ വീഴ്ച വരുത്തിയ യുവാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കൊച്ചിയിൽ ഗതാഗത നിയന്ത്രണം

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് നിയന്ത്രണം. നേവൽ ബേസ്, തേവര, എം.ജി. റോഡ്, ജോസ് ജംഗ്ഷൻ, ബി.ടി.എച്ച്, പാർക്ക് അവന്യു റോഡ്, മേനക, ഷൺമുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

കെ.ആർ. നാരായണനെ അനുസ്മരിച്ച് രാഷ്ട്രപതി

രാജ്ഭവനിൽ സ്ഥാപിച്ച മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിച്ച രാഷ്ട്രപതി ദ്രൗപദി മുർമു, അദ്ദേഹത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും ലാളിത്യത്തെയും പ്രകീർത്തിച്ചു.

പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും, നയതന്ത്രജ്ഞനുമായിരുന്ന കെ.ആർ. നാരായണന്റെ ജീവിതം സമത്വം, സത്യസന്ധത, പൊതുസേവനം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ എല്ലാവർക്കും പ്രചോദനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസത്തിനും സാമൂഹ്യനീതിക്കും വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ എന്നും ഓർമ്മിക്കപ്പെടേണ്ടതാണ്.

അചഞ്ചലമായ സമർപ്പണത്തിലൂടെയും വിദ്യാഭ്യാസത്തിന്റെ ശക്തിയിലൂടെയുമാണ് കെ.ആർ. നാരായണൻ രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ എത്തിയത്. ഇന്ത്യൻ വിദേശകാര്യ സർവീസിലെ ഔദ്യോഗിക ജീവിതത്തിലും സമാധാനം, നീതി, സഹകരണം എന്നീ ആശയങ്ങളാണ് അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com