തിരുവനന്തപുരം : സ്വപ്ന സുരേഷ് നടത്തിയ വെളിപ്പടുത്തലിനെ തുടർന്ന് കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ അന്വേഷണം. (Investigation against Kadakampally Surendran )
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് അദ്ദേഹം മോശമായ സന്ദേശങ്ങൾ അയച്ചുവെന്നാണ് വെളിപ്പെടുത്തിയത്. പരാതി നൽകിയത് കോൺഗ്രസ് നേതാവും ഡി സി സി വൈസ് പ്രസിഡൻ്റുമായ എം മുനീർ ആണ്.
സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി കൈമാറിയിരുന്നു.