
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണം നടക്കുകയാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസം കൂടി സാവകാശം വിജിലൻസ് ചോദിച്ചു. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ വിജിലൻസ് കേസെടുക്കണമെന്ന് കാട്ടിയുള്ള ഹരജി പരിഗണിക്കുന്നത് മാർച്ച് 25ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഹരജി പരിഗണിച്ചത്.
എഡിജിപി എം.ആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഇതിന് മുൻപ് ഡയറക്ടർ മടക്കിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ വ്യക്തയില്ലെന്ന് ചൂണിക്കാട്ടിയാണ് റിപ്പോർട്ട് മടക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനോട് വിജിലൻസ് ഡയറക്ടർക്ക് മുമ്പാകെ ഹാജരാകാനും നിർദേശം നൽകിയിരുന്നു.