
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഡിജിറ്റൽ ആർസി കൊണ്ടുവരും. ഗതാഗത വകുപ്പ് ഉത്തരവിട്ടു. ആവശ്യമുള്ളവർക്ക് ആർസി പ്രിൻ്റ് എടുക്കാം. പരിവാഹൻ സൈറ്റിൽ ഇതിന് വേണ്ടിയുള്ള മാറ്റം വരുത്തി.
നിലവിൽ ഡിജിറ്റലായിട്ടാണ് ലൈസന്‍സ് നൽകുക. നേരത്തെ ലൈസന്‍സ് പ്രിന്‍റ് ചെയ്ത് തപാലിൽ അയച്ചിരുന്നു. ഇതൊഴിവാക്കിയാണ് ലൈസന്‍സ് ഡിജിറ്റലാക്കിയത്. ലൈസന്‍സ് ഡിജിറ്റലാക്കിയെങ്കിലും ആര്‍സി ബുക്ക് പ്രിന്‍റ് ചെയ്ത് നൽകിയിരുന്നു. ഇതിനാണിപ്പോള്‍ മാറ്റം കൊണ്ടുവരുന്നത്. നേരത്തെ ആര്‍സി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഡിജിറ്റലാകുന്നതോടെ വേഗത്തിൽ ആര്‍സി ബുക്ക് ലഭിക്കും.