തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനെട്ടുകാരൻ കുത്തേറ്റ് മരിച്ചു. രാജാജി നഗർ സ്വദേശി അലൻ ആണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തൈക്കാട് അമ്പലത്തിന് സമീപമാണ് സംഭവം.
സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് അലനു കുത്തേറ്റത്. വിദ്യാർഥികൾ തന്നെ അലനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.