മലപ്പുറം : ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം ജില്ലയിലെ പലൈയൂർ സെല്ലൂർ തോപ്പു തെരുവിലെ കന്തസ്വാമി മകൻ രാജ (42) ആണ് മരണപ്പെട്ടത്.
വേങ്ങര എസ് എസ് റോഡിനു സമീപമുള്ള ടി വി നസീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ ശനിയാഴ്ച്ച ഉച്ചയോടെ വേങ്ങര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.