
കൊച്ചി : ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സാഗർ ഷെയ്ഖ് (21) നെയാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കിഴക്കമ്പലം ബസ്സ്റ്റാൻഡിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ മാർഗ്ഗം ആലുവയിലെത്തി അവിടെ നിന്ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ വച്ച് ഹാഷിഷ് ഓയിൽ കൈമാറാൻ നിൽക്കുകയായിരുന്നു. പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിലായത്.ഹാഷിഷ് ഓയിലിന് 10 ലക്ഷം രൂപയോളം വിലയുണ്ട്.