arrest

കഞ്ചാവും ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ |Drugs arrest

പശ്ചിമ ബംഗാൾ സ്വദേശി ബുളറ്റ് മണ്ഡലിനെ (32) ആണ് പിടിയിലായത്.
Published on

തിരുവനന്തപുരം : വിഴിഞ്ഞത്ത് കഞ്ചാവും ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ബുളറ്റ് മണ്ഡലിനെ (32) ആണ് 7.1 ഗ്രാം ബ്രൗൺഷുഗറും 20 ഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടിയിലായത്.

ബ്രൗൺഷുഗറിന് 30000 രൂപയും കഞ്ചാവിന് 3000 രൂപയും വിലവരും.മോഷ്ടിച്ചെടുത്ത ആറ് മൊബൈൽ ഫോണുകളും ഇയാളിൽ നിന്നും കണ്ടെടുത്തു. വിഴിഞ്ഞം, കോവളം മേഖലയിലുള്ള വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽപ്പനയ്ക്കും വിതരണത്തിനുമാണ് മയക്കുമരുന്നുകളെത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു.

Times Kerala
timeskerala.com