തിരുവനന്തപുരം : ബ്രൗണ്‍ഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. പശ്ചിമ ബംഗാള്‍ സ്വദേശി രാകേഷ് മണ്ഡലാണ് (23) പിടിയിലായത്.ഇയാളുടെ പക്കലുളള ബാഗില്‍ നിന്ന് 18.637 ഗ്രാം ബ്രൗണ്‍ ഷുഗറും 22.14ഗ്രാ കഞ്ചാവും പിടിച്ചെടുത്തു.
ഇയാളില്‍ നിന്ന് 22,000 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. മുക്കോല, ഉച്ചക്കട അടക്കമുളള മേഖലകളിലുളള ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ വ്യാപമായി മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരിശോധന നടത്തിയത്.
ദേശീയപാതയിലെ മുക്കോല ഭാഗത്ത് വച്ച് ഇയാളെ ഒന്നരലക്ഷം രൂപ വിലവരുന്ന കഞ്ചാവും ബ്രൗണ്‍ഷുഗറുമായി പിടികൂടിയത്.അലുമിനിയം ഫോയില്‍ പേപ്പറില്‍ കുഴമ്പ് രൂപത്തിലാക്കിയ നിലയിലാണ് ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തത്. ഇതിനൊപ്പമായിരുന്നു കഞ്ചാവുമുണ്ടായിരുന്നത്.