Internship: പോസ്റ്റ് ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്: അപേക്ഷാ തീയതി നീട്ടി

internship program

തപാല്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും ഡാക് ചൗപ്പല്‍ പോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരമൊരുക്കുന്ന പോസ്റ്റ് ഓഫീസ് ഇന്റേണ്‍ഷിപ്പിന്റെ അപേക്ഷാ തീയതി ജൂണ്‍ 30 വരെ നീട്ടി. എസ.്എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരമാവധി പ്രായം 29 വയസ്സ്. ജില്ലകളിലെ പോസ്റ്റ് ഓഫീസ് ഡിവിഷനുകീഴിലെ ബ്രാഞ്ച് ഓഫീസുകളിലാണ് പരിശീലനം. എല്ലാ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും ഇന്റേണ്‍ഷിപ്പിന് അവസരമുണ്ട്. 15 ദിവസ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും തപാല്‍ വകുപ്പിന്റെയും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. https://mybharat.gov.in/ വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. ഫോണ്‍: 8547628819, 8089701299.

Related Stories

No stories found.
Times Kerala
timeskerala.com