അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം : ഒക്ടോബർ 13ന് കോളേജ് വിദ്യാർഥികൾക്ക് ക്വിസ് മത്സരം

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം : ഒക്ടോബർ 13ന് കോളേജ് വിദ്യാർഥികൾക്ക് ക്വിസ് മത്സരം
Published on

റവന്യൂ വകുപ്പിന് കീഴിൽ തിരുവനന്തപുരം പി ടി പി നഗറിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബർ 13ന് സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ നിരക്കിൽ ക്യാഷ് പ്രൈസും പ്രശംസ പത്രവും സമ്മാനിക്കും. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള കോളേജുകളിലെ ബിരുദ വിദ്യാർത്ഥികൾ ബന്ധപ്പെട്ട പ്രിൻസിപ്പാൾ അല്ലെങ്കിൽ വകുപ്പ് മേധാവിയുടെ ശുപാർശ സഹിതം ഒക്ടോബർ 8 വൈകുന്നേരം 5 മണിക്ക് രണ്ടുപേർ ഉൾപ്പെടുന്ന ടീമുകൾ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റർ ചെയ്യുന്നതിന് ildm.kerala.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8547610005 എന്ന ഫോൺ നമ്പറിലോ mbadmildm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Related Stories

No stories found.
Times Kerala
timeskerala.com