

ആലപ്പുഴ ജില്ലാ ജവഹര്‍ ബാലഭവന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് നവംബര്‍ 15, 16, 17 തീയതികളില്‍ അന്തര്‍ദേശീയ ബാല ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ദിവസേന നാല് പ്രദര്‍ശനമാണ് നടത്തുന്നത്. പല്ലൊട്ടി, 90's കിഡ്സ് എന്ന ചിത്രമാണ് ഉദ്ഘാടന പ്രദര്‍ശന ചിത്രം. 15 ന് രാവിലെ ഒമ്പത് മണിക്ക് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും, ആലപ്പുഴ സ്വദേശിയുമായ സാജിദ് യഹിയ ആണ് മേള ഉദ്ഘാടനം ചെയ്യുന്നത്. ചലച്ചിത്ര താരവും, ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനുമായ കുക്കു പരമേശ്വരന്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ കൂട്ടികളോട് സംവദിക്കും. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാവുന്നത്. നഗരാതിര്‍ത്തിയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രവേശനം പരിമിതപെടുത്തിയിട്ടുണ്ട്. പ്രവേശനം തികച്ചും സൗജന്യമാണ്. അന്തര്‍ദേശീയ തലത്തിലുള്ള ചലച്ചിത്രങ്ങള്‍ ആസ്വദിക്കാനുള്ള ഈ സുവര്‍ണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. (Film Festival)