ഇന്‍റീരിയോ ബൈ ഗോദ്റെജ് 1500 സ്റ്റോറുകളിലേക്കു സാന്നിധ്യം വിപുലമാക്കും

ഇന്‍റീരിയോ ബൈ ഗോദ്റെജ് 1500 സ്റ്റോറുകളിലേക്കു സാന്നിധ്യം വിപുലമാക്കും
Published on

കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പില്‍ നിന്നുള്ള മുന്‍നിര ഫര്‍ണിചര്‍ ബ്രാന്‍ഡ് ആയ ഇന്‍റീരിയോ ബൈ ഗോദ്റെജ് ആധുനിക ഇന്ത്യന്‍ ഭവനങ്ങള്‍ക്കും ജോലി സ്ഥലങ്ങള്‍ക്കുമായുള്ള ആധുനിക ലിവിങ് സാമഗ്രികള്‍ക്കായുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അവതരിപ്പിച്ചു കൊണ്ട് പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റി അവതരിപ്പിച്ചു.

അടുത്ത മൂന്നു വര്‍ഷങ്ങളില്‍ വരുമാനം രണ്ടിരട്ടി വര്‍ധിപ്പിച്ച് 10,000 കോടി രൂപയിലെത്തിക്കാനും 1500 സ്റ്റോറുകളിലേക്കു റീട്ടെയില്‍ മേഖല വിപുലമാക്കാനും ഉദ്ദേശിക്കുന്നു. ഇ-കോമേഴ്സ് മേഖല പുതുക്കി 18,000 പിന്‍ കോഡുകളിലേക്ക് സേവനം ലഭ്യമാക്കുകയും ചെയ്യും.

ഏറ്റവും മികച്ച ഡിസൈന്‍ താങ്ങാനാവുന്ന വിധത്തില്‍ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ന്യാരിക ഹോല്‍കര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയിലെ അനുഭവങ്ങളും പ്രദാനം ചെയ്യും. എആര്‍ പിന്തുണയോടെയുള്ള സേവനങ്ങളും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുണമേന്‍മ നിലനിര്‍ത്തി ഡിസൈന്‍ മുന്‍തൂക്കമുള്ള ഫര്‍ണീച്ചറുകള്‍ താങ്ങാനാവുന്ന വില നിലവാരങ്ങളില്‍ ലഭ്യമാക്കുമെന്ന് ഇന്‍റീരിയോ ബൈ ഗോദ്റെജ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ബിസിനസ് മേധാവിയുമായ സ്വപ്നീല്‍ നഗാര്‍കര്‍ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com