കോട്ടയത്ത് അന്തർ സംസ്ഥാന ബസ് ഡ്രൈവർക്ക് മർദ്ദനം: നാലംഗ സംഘത്തിനെതിരെ കേസ് | Bus

കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു
കോട്ടയത്ത് അന്തർ സംസ്ഥാന ബസ് ഡ്രൈവർക്ക് മർദ്ദനം: നാലംഗ സംഘത്തിനെതിരെ കേസ് | Bus
Published on

കോട്ടയം: തിരുനക്കരയിൽ അന്തർ സംസ്ഥാന ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. കിളിമാനൂർ സ്വദേശി അജിത്ത് എ.ജെ. (ഡ്രൈവർ) ആണ് നാലംഗ സംഘത്തിൻ്റെ മർദ്ദനത്തിനിരയായത്.(Inter-state bus driver assaulted in Kottayam, Case filed against four-member gang)

തിരുനക്കരയിൽ വെച്ചായിരുന്നു സംഭവം. കോട്ടയം സ്വദേശികളായ മനു മോഹൻ, സഞ്ജു, അനന്തു എന്നിവർ ഉൾപ്പെടെ നാലു പേരാണ് അജിത്തിനെ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ മർദ്ദനമേറ്റ ഡ്രൈവറുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com