ബോചെ ഇന്‍ഷൂറന്‍സിലൂടെ 1 രൂപയ്ക്ക് ഇന്‍ഷൂറന്‍സ് | Boche Insurance

ബോചെ ഇന്‍ഷൂറന്‍സിലൂടെ 1 രൂപയ്ക്ക് ഇന്‍ഷൂറന്‍സ് | Boche Insurance
user
Published on

കൊച്ചി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരഭമായ ബോചെ ഇന്‍ഷൂറന്‍സ് ലോഞ്ച് ചെയ്തു. താങ്ങാനാവുന്ന നിരക്കില്‍ സമഗ്രമായ കവറേജ് ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുക എന്നതാണ് ബോചെ ഇന്‍ഷൂറന്‍സിന്റെ ലക്ഷ്യം. കൊച്ചി റിനൈ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലൈഫ് ഇന്‍ഷൂറന്‍സ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, വാഹന ഇന്‍ഷൂറന്‍സ് എന്നിങ്ങനെ ഇന്‍ഷൂറന്‍സ് മേഖലയിലെ എല്ലാ സേവനങ്ങളും ഇന്ത്യയിലെ പ്രമുഖ ഇന്‍ഷൂറന്‍സ്

കമ്പനികളുമായുള്ള സഹകരണത്തോടെ ബോചെ ഇന്‍ഷൂറന്‍സില്‍ ലഭ്യമാണ്. ഏറ്റവും മികച്ച സ്‌കീമുകള്‍ ഏറ്റവും മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സുതാര്യതവും സമഗ്രവുമായ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലൂടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇന്‍ഷൂറന്‍സ് ബ്രാന്‍ഡായി ബോചെ ഇന്‍ഷൂറന്‍സിനെ മാറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബോചെ പറഞ്ഞു.

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരവധി സ്‌കീമുകള്‍ ആരംഭിക്കുമെന്നും ഒരു രൂപയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ എന്നതാണ് തന്റെ ആശയമെന്നും ബോചെ പറഞ്ഞു. ഹാര്‍ട്ട് അറ്റാക്ക്, കാന്‍സര്‍ തുടങ്ങിയ 33 രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന 500 രൂപ പ്രീമിയ തുക വരുന്ന പോളിസി, 1 ഒരു രൂപയ്ക്ക് ലഭ്യമാക്കാന്‍ ഒരുങ്ങുന്നതായി അദ്ദേഹം അറിയിച്ചു.

ഡോ.സഞ്ജയ് ജോര്‍ജ് (സി.ഇ.ഒ., ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), നോബി എം. തോമസ് (എം.ഡി & സിഇഒ, ബോചെ ഇന്‍ഷൂറന്‍സ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), അനില്‍ സി.പി. (മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), ജിസോ ബേബി (ചെയര്‍മാന്‍, മലങ്കര മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി), കാന്ത് കെ. ജെയിംസ് (സി.ഒ.ഒ., ബോചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ്), സ്വരാജ് (സിഎഫ്ഒ), മണികണ്ഠന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബോചെ

ഇന്‍ഷൂറന്‍സിന്റെ ഏജന്റുകളായി പ്രവര്‍ത്തിച്ച് വരുമാനം നേടാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9072366668 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Stories

No stories found.
Times Kerala
timeskerala.com