
മുമ്പത്തെ സീസണുകളെ അപേക്ഷിച്ച് വ്യത്യസ്തമായുള്ള നാടകീയ സംഭവങ്ങളാണ് ബിഗ് ബോസിന്റെ ഇപ്പോഴത്തെ സീസണിൽ നടക്കുന്നത്. അനുമോൾ, ജിസേൽ, ആര്യൻ എന്നിവർ ഉൾപ്പെട്ട പ്രശ്നം ബിഗ് ബോസ് ഹൗസ് വിട്ട് സോഷ്യൽ മീഡിയയിൽ വരെ ചർച്ചാവിഷയമാകുന്നു.
'ഒരു ബെഡിൽ കിടന്നുറങ്ങുന്ന ആര്യനും ജിസേലും ഉമ്മ വെയ്ക്കുന്നത് താൻ കണ്ടു' എന്നാണ് അനുമോൾ ഉന്നയിക്കുന്ന ആരോപണം. മുമ്പും അനുമോളും ജിസേലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ അത് അല്പം ഗുരുതരമാണ്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് അനുമോൾ ചെയ്തതെന്ന ആരോപണം ഉന്നയിച്ച് ബിഗ് ബോസ് ആരാധകരിൽ ഒരാൾ ഷോയുടെ അവതാരകനായ നടൻ മോഹൻലാലിന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ്.
'3 വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അനുമോൾ ചെയ്തത്. ശനിയാഴ്ച അനുവിനെ പുറത്താക്കുകയോ കൃത്യമായ ശിക്ഷയോ കൊടുത്തില്ലെങ്കിൽ ഈ കേസ് ഞാൻ ഫയൽ ചെയ്യും' എന്നാണ് കത്തിന്റെ ഉള്ളടക്കം. കൃത്യമായ നടപടി താങ്കളുടെയും ബിഗ് ബോസിന്റെയും ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും ആരാധകൻ പറയുന്നു. ഇതിന്റെ അവസാനം എന്താകുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. വീക്കിലി എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.