തിരുവനന്തപുരം: വർക്കലയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പത്തോളം ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ രണ്ട് പ്രമുഖ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു.(Inspection of hotels in Varkala, Stale food seized)
പഴകിയ ആഹാരസാധനങ്ങൾ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. പരിശോധന നടത്തിയ നാലോളം ഹോട്ടലുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
നിയമലംഘനം നടത്തിയ ഹോട്ടലുടമകൾക്കെതിരെ നഗരസഭ പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.