
തിരുവനന്തപുരം: മധ്യ കേരളത്തില്‍ കാറ്ററിങ് യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് 30 സ്‌ക്വാഡുകളായി തിരിഞ്ഞ് 151 സ്ഥാപനങ്ങളിലായിരുന്നു പരിശോധന നടത്തിയത്. നിയമപരമായ ലൈസന്‍സില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കുന്ന എട്ടു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. അപാകം കണ്ടെത്തിയ 58 സ്ഥാപനങ്ങള്‍ക്ക് പിഴ നോട്ടീസ് നല്‍കി. 22 സ്ഥാപനങ്ങള്‍ക്ക് പോരായ്മ പരിഹരിക്കുന്നതിനുള്ള നോട്ടീസും നൽകി. 32 സ്ഥാപനങ്ങളില്‍നിന്നു സാമ്പ്ള്‍ ശേഖരിച്ച് ലാബുകളില്‍ വിശദ പരിശോധനക്കയച്ചു. കാറ്ററിങ് യൂനിറ്റുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യവിഷബാധകളുടെയും അനുബന്ധ പരാതികളുടെയും സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.