രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന; കായംകുളത്ത് പിടികൂടിയത് കോടികളുടെ കുഴൽപ്പണം

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന; കായംകുളത്ത് പിടികൂടിയത് കോടികളുടെ കുഴൽപ്പണം
Published on

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് വൻ കുഴൽപ്പണ ശേഖരം പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,10,01,150 രൂപയുമായി മൂന്ന് പേരെ കായകുളം പൊലീസ് അറസ്റ്റ് ചെയ്തു. പണവുമായി ട്രയിനിൽ എത്തിയ പ്രതികളെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്.

ട്രെയിൻ മാർഗവും റോഡ് മാർഗവും സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിലേക്ക് വൻ തോതിൽ കുഴൽപ്പണം ഒഴുകുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി സ്വദേശികളായ നസീം, റമീസ് അഹമ്മദ്, നിസാർ എന്നവരാണ് കായംകുളം റെയിൽ വേ സ്റ്റേഷനിൽ വെച്ച് പിടിയില യത്. ഇവർ ഇതിനുമുമ്പ് പല തവണ കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കിലും പിടികൂടുന്നത് ഇത് ആദ്യമായാണെന്ന് പൊലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com