പാലക്കാട് : മലമ്പുഴയിൽ വീടിന് സമീപം പരിക്കേറ്റ നിലയിൽ പുലിക്കുട്ടിയെ കണ്ടെത്തി. അകമലവാരം ചേമ്പനയിലാണ് സംഭവം. ഇക്കാര്യം തങ്കച്ചന്റെ ശ്രദ്ധയിൽപ്പെട്ടത് വളർത്തുനായ കുറയ്ക്കുന്ന ശബ്ദം കേട്ടപ്പോഴാണ്.(Injured Leopard Cub in Palakkad)
ഇത് ഏകദേശം 2 വയസ്സ് പ്രായം തോന്നിക്കുന്ന പുലിക്കുട്ടിയാണ്. മുൻകാലിനടക്കം പരിക്കേറ്റിട്ടുണ്ട്. തങ്കച്ചൻ വനംവകുപ്പ് ഉദയഗസ്ഥരെ വിളിച്ചു വരുത്തുകയും, പുലിക്കുട്ടിയെ ധോണിയിലെ ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി കോളേജിലേക്ക് കൊണ്ടുപോകും.