Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKeralaഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ മരണം: സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, മൊബൈൽ...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ മരണം: സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു | Chinnu Pappu

🎙️ Latest Podcast

കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ (24) മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. രേഷ്മയുടെ സുഹൃത്തിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ പൊലീസ് വിട്ടയച്ചു. (Influencer Chinnu Pappu’s death, Friend questioned and released)

ഇയാളുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനകൾക്കായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രേഷ്മയുടേത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആദൂർ ആലംതടുക്ക സ്വദേശിയായ രേഷ്മയെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായിരുന്ന രേഷ്മയ്ക്ക് വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്നു. മരണവാർത്ത പുറത്തുവന്നതോടെ ആരാധകരും നാട്ടുകാരും വലിയ ഞെട്ടലിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.