തൃശൂർ : പുതുക്കാട്ട് അവിവാഹിതരായ യുവതിയും യുവാവും ചേർന്ന് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ ഇന്ന് കുഴികൾ തുറന്ന് പരിശോധിക്കും. ഒന്നാം പ്രതി അനീഷ ആദ്യത്തെ കുഞ്ഞിനെ കുഴിച്ചിട്ട അവരുടെ വീടിൻ്റെ പരിസരം, രണ്ടാം പ്രതി ഭവിൻ രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട അയാളുടെ വീടിൻ്റെ പരിസരം എന്നിവിടങ്ങളിൽ ഫോറൻസിക് സംഘത്തിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തും. (Infanticide case in Thrissur)
ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണ്. വയറിൽ തുണി കെട്ടിയാണ് ഇവർ ഗർഭാവസ്ഥ മറച്ചത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് ഗുണമായി.
കുഞ്ഞുങ്ങളെ ബക്കറ്റിൽ കൊണ്ട് വന്നു കുഴിച്ചിട്ടെന്നാണ് മൊഴി. അയൽവാസി ഗർഭത്തെക്കുറിച്ച് ചോദിച്ചപ്പോൾ അനീഷ പോലീസിൽ പരാതി നൽകിയിരുന്നു.