തൃശൂർ : പുതുക്കോട്ട് അവിവാഹിതരായ യുവാവും യുവതിയും നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടികളെ മറവ് ചെയ്യുന്നത് അയൽക്കാർ കണ്ടിരുന്നോയെന്ന് അനീഷയ്ക്ക് സംശയം ഉണ്ടായിരുന്നു.(Infanticide case in Thrissur)
മോക്ഷം ലഭിക്കാനായി കടലിൽ ഒഴുക്കാമെന്ന് ഭവിൻ അവരോട് പറഞ്ഞു. ഇത് ഇയാൾ വീട്ടിൽ സൂക്ഷിച്ചു. അസ്ഥികൾ കടലിൽ ഒഴുക്കിയെന്നാണ് യുവതി കരുതിയിരുന്നത്. അനീഷ വേറെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ഇയാൾക്ക് സംശയം ഉണ്ടായി. വേറെ ഫോൺ ഉപയോഗിക്കുന്നത് കണ്ടത് ഇതിൻ്റെ ആക്കം കൂട്ടി.
നേരത്തെ ഗർഭിണി ആയിരുന്ന വിവരം തെളിയിക്കാനാണ് അസ്ഥികൾ ഭവിൻ വീട്ടിൽ സൂക്ഷിച്ചത്. അനീഷയുടെ ഫോൺ ബിസി ആയതിനെച്ചൊല്ലി ഇരുവരും ഇന്നലെ രാത്രി വഴക്കിട്ടു. പിന്നാലെ മദ്യപിച്ചെത്തിയ യുവാവ് അസ്ഥികൾ പൊലീസിന് കൈമാറി. പരിശോധനയ്ക്കായി പോലീസ് ഫോറൻസിക് വിദഗ്ധരുടെ സഹായം തേടി. ഇത് ഇവരുടെ കുട്ടികൾ ആണെന്ന് തെളിയിക്കാനായി ഡി എൻ എ പരിശോധനയും നടത്തും.
ഭവിന്‍ (25), അനീഷ (22) എന്നിവരെ ചോദ്യംചെയ്തപ്പോൾ ലഭിച്ചത് മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. അനീഷ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങിയതാണ് സംഭവം പുറത്തുപറയാൻ യുവാവിനെ നിർബന്ധിതനാക്കിയത്. പുലർച്ചെ രണ്ടു മണിയോടെയാണ് യുവാവ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ അസ്ഥിക്കഷണങ്ങളുമായി എത്തിയത്.
ആദ്യത്തെ കുട്ടി പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങി മരിച്ചു. വീട്ടിലെ ശൗചാലയത്തിലാണ് കുഞ്ഞിനെ പ്രസവിച്ചത്. രണ്ടാമത്തെ കുഞ്ഞിനെ ഇവർ കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ മുഖത്ത് കയ്യമർത്തി ശ്വാസം മുട്ടിച്ച് കൊന്നു. ആദ്യത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലും, രണ്ടാമത്തെ കുഞ്ഞിനെ പുതുക്കോട്ടും കുഴിച്ചു മൂടി. കുഞ്ഞിൻ്റെ മരണാന്തര ചടങ്ങുകൾ നടത്തുന്നതിനായി അസ്ഥികൾ എടുത്തുവയ്ക്കണമെന്ന് യുവതി പറഞ്ഞിരുന്നു.
ആദ്യത്തെ കുട്ടിയെ അമ്മ കുഴിച്ചിടുകയും, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിടാൻ പിതാവിനെ ഏൽപ്പിക്കുകയും ചെയ്തു. സംഭവം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം യുവാവ് കുഞ്ഞുങ്ങളുടെ അസ്ഥികളുമായി പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നു. ദോഷങ്ങൾ ഇല്ലാതാക്കാനാണ് ഇവർ അസ്ഥികൾ പെറുക്കിയത്. ഇയാളുടെ കയ്യിലുള്ള സഞ്ചിയിൽ രണ്ടു കുട്ടികളുടെ അസ്ഥികൾ ഉണ്ടായിരുന്നു. സംഭവം കണ്ട് ഞെട്ടിയ പോലീസ് അന്വേഷണം നടത്തുകയാണ്. ഇരുവരും കസ്റ്റഡിയിലാണ്.