Kerala
Infant : രാത്രിയിൽ പാൽ കൊടുത്ത് ഉറക്കിയ 3 മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം : പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന് നിഗമനം
അഭിഷേക് - അഞ്ജലി ദമ്പതികളുടെ മകളായ പെൺകുഞ്ഞാണ് മരിച്ചത്.
തൃശൂർ : രാത്രിയിൽ പാൽ കൊടുത്ത് ഉറക്കിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. തൃശൂർ കുന്നംകുളത്താണ് സംഭവം. അഭിഷേക് - അഞ്ജലി ദമ്പതികളുടെ മകളായ പെൺകുഞ്ഞാണ് മരിച്ചത്. (Infant dies in Thrissur)
ഇന്നലെ രാത്രിയിൽ കുട്ടിക്ക് പാൽ കൊടുത്ത് അമ്മ ഉറക്കിയിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ അനക്കം ഉണ്ടായിരുന്നില്ല.തുടർന്ന് ആശുപത്രിയിലും എത്തിച്ചിരുന്നു. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് നിഗമനം.