വ്യവസായ മേഖലയ്ക്ക് ഉതകുന്ന രീതിയിലെ ജീവനക്കാർ കാലത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി

വ്യവസായ മേഖലയ്ക്ക് ഉതകുന്ന രീതിയിലെ ജീവനക്കാർ കാലത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി
Updated on

കൊച്ചി: ഗുജറാത്ത് സര്‍ക്കാര്‍ മാര്‍വാഡി സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച വൈബ്രന്റ് ഗുജറാത്ത് റീജണല്‍ കോണ്‍ഫറന്‍സിന്റെ ആദ്യ ദിനത്തില്‍ 13 പുതിയ സ്മാര്‍ട്ട് വ്യവസായ എസ്റ്റേറ്റുകളും മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വ്യവസായ മേഖലയ്ക്ക് ഉതകുന്ന ജീവനക്കാരാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നിക്ഷേപകര്‍ക്കായി ഗുജറാത്തില്‍ മികച്ച രീതിയിലെ വിദ്യാഭ്യാസവും ശേഷി വികസന സംവിധാനങ്ങളും ലഭ്യമാണെന്നും ഉറപ്പു നല്‍കി.

ഇന്ത്യയുടെ വിശാലമായ വികസന പ്രതീക്ഷകള്‍ക്ക് പിന്തുണയേകുന്ന മേഖലാ ശാക്തീകരണങ്ങള്‍ ആവശ്യമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദഭായ് പട്ടേല്‍ പറഞ്ഞു. വികസിത് ഭാരത് @ 2047, വികസിത് ഗുജറാത്തി @ 2047 എന്നീ കാഴ്ചപ്പാടുകളോടു ചേര്‍ന്നു നില്‍ക്കുന്നതും സുസ്ഥിരത, തുറമുഖങ്ങളും ഗതാഗത സൗകര്യങ്ങളും, കാര്‍ഷിക-ഭക്ഷ്യ സംസ്‌ക്കരണ മേഖല, ഫിഷറീസ്, മിനറല്‍സ്, ഊര്‍ജ്ജം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടതുമായ നിരവധി ചര്‍ച്ചകളാണ് ആദ്യ ദിനത്തില്‍ നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com