ഷീറ്റ് നെഞ്ചില്‍ തറച്ച്‌ ഇൻഡസ്ട്രിയല്‍ ജീവനക്കാരൻ മരിച്ചു |Youth death

കുളത്തൂർ ഓണപ്പുടയിലെ പൂശാലിക്കുളമ്പിൽ പുതുവാക്കുത്ത് ജിഷ്ണുവാണ് (30) മരിച്ചത്.
youth death
Published on

മലപ്പുറം : ഷീറ്റ് നെഞ്ചില്‍ തറച്ച്‌ ഇൻഡസ്ട്രിയല്‍ ജീവനക്കാരന് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുടയിലെ പൂശാലിക്കുളമ്പിൽ പുതുവാക്കുത്ത് സുരേഷിന്റെ മകൻ ജിഷ്ണുവാണ് (30) മരണപ്പെട്ടത്. ചൊവ്വാഴ്ച 11.30നായിരുന്നു അപകടം ഉണ്ടായത്.

പുഴക്കാട്ടിരി പാതിരമണ്ണ സ്‌കൂളിനടുത്തുള്ള വീട്ടിലെ റാക്കിന്റെ ജോലിക്കിടെ വലിയ ഷീറ്റ് കൈയില്‍ നിന്നും താഴേക്ക് വീഴുന്നത് പിടിക്കാനുള്ള ശ്രമത്തില്‍ ഇടത്തെ നെഞ്ചില്‍ തുളച്ച്‌ കയറുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Related Stories

No stories found.
Times Kerala
timeskerala.com