ഡിജിറ്റല്‍ ഫസ്റ്റ് വാഹന ഇന്‍ഷൂറന്‍സിനായി ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സും സിട്രോണ്‍ ഇന്ത്യയും സഹകരിക്കുന്നു

ഡിജിറ്റല്‍ ഫസ്റ്റ് വാഹന ഇന്‍ഷൂറന്‍സിനായി ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സും സിട്രോണ്‍ ഇന്ത്യയും സഹകരിക്കുന്നു
Updated on

കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി (മുന്‍പ് റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി) വാഹന ഇന്‍ഷൂറന്‍സ് രംഗത്ത് ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കുന്നതിനായി സിട്രോണ്‍ ഇന്ത്യയുമായി സഹകരിക്കും. നവീനമായ കവറേജ് തെരഞ്ഞെടുപ്പുകള്‍ ലളിതമായി ലഭ്യമാക്കുകയും ഡിജിറ്റല്‍ ഫസ്റ്റ് ക്ലെയിം പ്രക്രിയ അവതരിപ്പിക്കുകയും ചെയ്ത് വേഗതയും സുതാര്യതയും ഉറപ്പാക്കുന്നതായിരിക്കും ഈ സഹകരണം.

നഷ്ടസാധ്യതകള്‍ക്കെതിരെ വിപുലമായതും സമ്പൂര്‍ണ ആത്മവിശ്വാസത്തോടു കൂടിയതുമായ പരിരക്ഷ, രാജ്യവ്യാപകമായുള്ള ശൃംഖലയിലൂടെയുള്ള വിപുലമായ ഇന്‍ഷൂറന്‍സും ക്ലെയിം പിന്തുണയും, ഡിജിറ്റല്‍ സൗകര്യങ്ങള്‍, സിട്രോണിന്‍റെ ഉപഭോക്തൃ സേവന സംവിധാനവുമായി ചേര്‍ന്നു നില്‍ക്കുന്ന സംയോജനം തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭ്യമാകും.

ഉപഭോക്താക്കള്‍ക്ക് മികച്ച പരിരക്ഷയും സൗകര്യവും നല്‍കുന്ന വിധത്തില്‍ സിട്രോണ്‍ ഇന്ത്യയുമായി സഹകരിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഇന്‍ഡ്സ്ഇന്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് സിഇഒ രാകേഷ് ജെയിന്‍ പറഞ്ഞു.

സിട്രോണ്‍ ഉടമസ്ഥതയിലേക്കുള്ള ഓരോ ചുവടുവെപ്പും ബുദ്ധിമുട്ടുകളില്ലാത്തതായിരിക്കണമെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ സ്റ്റെല്ലാന്‍റ്സ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്സ് ആന്‍റ് ഇന്‍സ്റ്റിറ്റ്യൂഷണള്‍ ബിസിനസ് വിഭാഗം ഡയറക്ടറും ബിസിനസ് മേധാവിയുമായ ഷിശിര്‍ മിശ്ര പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com