
പത്തനംതിട്ട: ഇൻഡോ - പാക് അതിർത്തി സംഘർഷങ്ങളെ തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കി(Indo-Pak conflict). മെയ് 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിൽ എത്തുമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്.
ശേഷം 19 ന് ശബരിമല ദർശനം അടത്തുമെന്നും സർക്കാരിനും ആഭ്യന്തര വകുപ്പിനെയും അറിയിച്ചിരുന്നു. എന്നാൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വി.വി.ഐ.പി യാത്രകൾക്കും വ്യോമഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ യാത്ര റദ്ദാക്കുകായായിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാന സർക്കാരിനും പോലീസിനും ദേവസ്വം ബോർഡിനും ലഭിച്ചതായി ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ വ്യക്തമാക്കി.