കണ്ണൂർ : ഇതാണെന്റെ ജീവിതം എന്ന പുസ്തകത്തിൽ പാർട്ടി നേതൃത്വത്തിനെ വിമർശിച്ച് ഇ.പി.ജയരാജൻ. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന 'വൈദേകം' എന്ന അധ്യായത്തിലാണ് വിമർശനം. ആത്മകഥയുടെ 169-ാം പേജിൽ ഇങ്ങനെ പറയുന്നു.
വിഷയം സിപിഎം സംസ്ഥാന സമിതിയിൽ പി.ജയരാജൻ ഉന്നയിച്ചതിലെ അമർഷം പുസ്തകത്തിൽ പറയുന്നുണ്ട്. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപോലെ സഹായിച്ചു. എന്നാൽ വാർത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടാണ്.എന്നാൽ ഇതിൽ പാർട്ടി വ്യക്തത വരുത്തിയില്ല. ബന്ധപ്പെട്ടവർ നേരത്തെ വിശദീകരണം നൽകിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ആത്മകഥയിൽ പറയുന്നു.
അതേ സമയംകണ്ണൂരിൽ നടത്തിയ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശം ചെയ്തത്. ശിശു സഹജമായ നിഷ്കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്ന് പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ ചടങ്ങിൽ പി.ജയരാജൻ പങ്കെടുത്തിരുന്നില്ല.