തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ; സർവീസ് ആരംഭിക്കുക ഒക്ടോബർ 26 മുതൽ | IndiGo

ഈ റൂട്ടിൽ ദിവസേന സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.
IndiGo
Published on

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ(IndiGo). ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന സർവീസിൽ കേരളത്തെ മാലിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടിൽ ദിവസേന സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന സർവീസ് എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെട്ട് 1.15 ന് മാലിയിൽ എത്തിച്ചേരും. മാലിയിൽ നിന്ന് തിരിച്ചുളള സർവീസ് ഉച്ചയ്ക്ക് 2:05 ന് പുറപ്പെട്ട് 4:20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. സർവീസ് യാഥാർഥ്യമാകുന്നതോടെ മാലിയുമായി നേരിട്ട് സർവീസ് നടത്തുന്ന നാലാമത്തെ ഇന്ത്യൻ നഗരമായി തിരുവനന്തപുരം മാറും.

Related Stories

No stories found.
Times Kerala
timeskerala.com