
കൊച്ചി : നെടുമ്പാശ്ശേരിയിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം തിരികെ കൊച്ചിയിൽ ലാൻഡ് ചെയ്തു. രണ്ടു മണിക്കൂറിന് ശേഷമാണ് കൊച്ചിയിൽ തിരികെ ലാൻഡ് ചെയ്തത്. സാങ്കേതിക തകരാറാണ് ഇതിന് കാരണം. (IndiGo Flight Returns to Kochi Due to Technical Issue)
വെള്ളിയാഴ്ച രാത്രി 11.10നു അബുദാബിയിലേക്ക് പുറപ്പെട്ട 6ഇ–1403 ഇൻഡിഗോ വിമാനം ശനിയാഴ്ച പുലർച്ചെ 1.44 ആയപ്പോൾ തിരികെ എത്തുകയായിരുന്നു. വിമാനത്തിൽ 180 യാത്രക്കരും 6 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.