
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് പുതിയ വിമാന സർവ്വീസ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ഗുജറാത്തിലെ അഹമ്മദാബാദിലേക്കുള്ള പുതിയ വിമാന സർവീസ് ആരംഭിച്ചു.(Indigo airlines' new service )
ഇത് തുടക്കത്തിൽ ആഴ്ച്ചയിൽ 4 ദിവസം ആയിരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലാണ് ഇത്.
ഉച്ചയ്ക്ക് ശേഷം 4:25ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെടുകയും, രാത്രി 7:05ന് തിരുവനന്തപുരത്ത് എത്തുകയും ചെയ്യുന്ന ഫ്‌ളൈറ്റ്, തിരികെ രാത്രി 7:35ന് പുറപ്പെടുകയും, 9:55ന് അഹമ്മദാബാദിൽ എത്തുകയും ചെയ്യും.