
ഡൽഹി: വിമാന യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്(Indigo Airlines). ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ടിക്കറ്റ് നിരക്കുകളില്‍ വമ്പന്‍ ഓഫറുകള്‍ നല്‍കുന്ന ഗെറ്റ് വേ സെയിൽ ഇന്ന് അവസാനിക്കും.
ജനുവരി 9 മുതല്‍ 13 (തിങ്കള്‍) വരെയാണ് ഈ പരിമിത കാല ഓഫര്‍ പ്രാബല്യത്തിലുണ്ടാവുക. എയര്‍ലൈന്‍റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
ആഭ്യന്തര ടിക്കറ്റുകള്‍ 1,199 രൂപ മുതലും അന്താരാഷ്ട്ര ടിക്കറ്റുകള്‍ 4,499 രൂപ മുതലുമാണ് തുടങ്ങുന്നത്. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ പ്രീ-പെയ്ഡ് അധിക ബാഗേജിന് (15 കിലോ, 20 കിലോ, 30 കിലോ) 15% വരെ ഇളവ് അനുവദിക്കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.