തിരുവനന്തപുരം : ഇറാൻ-ഇസ്രായേൽ സംഘർഷം അതിരൂക്ഷമായ വഴികളിലേക്ക് നീങ്ങുന്ന അവസരത്തിൽ ഇരു രാജ്യങ്ങളിലെയും ഇന്ത്യക്കാരെ സുരക്ഷിതരാക്കാനുള്ള ഓപ്പറേഷൻ സിന്ധു പുരോഗമിക്കുകയാണ്.(Indians evacuated from Iran and Israel)
ഇതുവരെയും രാജ്യത്ത് 1117 പേർ തിരികെയെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഒരു മലയാളിയുമുണ്ട്. ഇന്നലെ രാത്രി 11.30 ന് എത്തിയ വിമാനത്തിൽ 290 പേരാണ് ഉണ്ടായിരുന്നത്.
ഇന്ന് രണ്ടു വിമാനം കൂടി എത്തും. ഇന്ത്യൻ എംബസി പറഞ്ഞത് ഇറാനിലെ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നാണ്.