
കൊച്ചി: ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്സ് ഓഫ് ഇന്ത്യയുമായി (എഫ്എംഎസ്സിഐ) സഹകരിച്ച് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് (ഐഎസ്ആര്‍എല്‍) സീസണ്‍ 2ന്‍റെ റേസിങ് കലണ്‍ണ്ടര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2025 ഒക്ടോബര്‍ 25, 26 തീയതികളിലായിരിക്കും ഐഎസ്ആര്‍എല്‍ ആദ്യ റൗണ്ട് നടക്കുക. 2025 ഡിസംബര്‍ 6, 7 തീയതികളില്‍ രണ്‍ണ്ടാം റൗണ്‍ണ്ടും, ഡിസംബര്‍ 20, 21 തീയതികളില്‍ മൂന്നാം റൗണ്‍ണ്ടും നടക്കുന്ന രീതിയിലാണ് കലണ്‍ണ്ടര്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് നഗരങ്ങള്‍ രണ്‍ണ്ടാം സീസണിന് വേദിയൊരുക്കും. ഓരോ റൗണ്ടണ്‍ിലും രണ്‍ണ്ട് ദിവസം നീളുന്ന റൈഡിങ് ആക്ഷന്‍ കാണാം.
ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കായികതാരങ്ങളാണ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് രണ്‍ണ്ടാം സീസണിന്‍റെ ഭാഗമാവുന്നത്. ഓരോ റൗണ്‍ണ്ടിലും ഔദ്യോഗിക പരിശീലന സെഷനുകള്‍, യോഗ്യതാ റൗണ്ടണ്‍ുകള്‍, അന്താരാഷ്ട്ര താരങ്ങളോടൊപ്പം ഇന്ത്യന്‍ റൈഡര്‍മാര്‍ മത്സരിക്കുന്ന ആവേശകരമായ മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടും. മൂന്ന് റൗണ്ടണ്‍ുകളിലായി നടന്ന ആദ്യ സീസണ്‍ 30,000ത്തിലധികം ആളുകള്‍ നേരിട്ടും, 11.50 ദശലക്ഷത്തിലധികം ആളുകള്‍ ടെലിവിഷനിലൂടെയും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയും വീക്ഷിച്ചിരുന്നു.
ഇത്തവണ ആരാധകര്‍ക്ക് കൂടുതല്‍ മികച്ചതും ആകര്‍ഷകവുമായ അനുഭവം നല്‍കാനാണ് ഐഎസ്ആര്‍എല്‍ തയാറെടുക്കുന്നത്. ആരാധകര്‍ക്കായി ഫാന്‍ പാര്‍ക്കുകളും മോട്ടോര്‍സ്പോര്‍ട്ട് ഫെസ്റ്റിവലുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. റൈഡര്‍മാരുമായി നേരിട്ട് സംവദിക്കാനും ആരാധകര്‍ക്ക് അവസരമൊരുക്കും.
ഒരു സാധാരണ റേസിങ് മത്സരത്തേക്കാളുപരി ഇന്ത്യയിലെ മോട്ടോര്‍സ്പോര്‍ട്സ് സംസ്കാരത്തിന്‍റെ ആഘോഷമാണ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്‍റെ രണ്‍ണ്ടാം സീസണെന്ന് ഐഎസ്ആര്‍എല്‍ സഹസ്ഥാപകന്‍ ഈഷാന്‍ ലോഖണ്ഡെ പറഞ്ഞു. അന്താരാഷ്ട്ര താരങ്ങള്‍, പ്രാദേശിക താരങ്ങള്‍, റെയ്സ് മോട്ടോ ഒരുക്കുന്ന ആദ്യത്തെ ഐഎസ്ആര്‍എല്‍ ഫാന്‍ പാര്‍ക്ക് എന്നിവയിലൂടെ മുമ്പെങ്ങുമില്ലാത്ത വിധം സൂപ്പര്‍ക്രോസിന്‍റെ ആവേശം ആരാധകരിലേക്ക് കൂടുതല്‍ നേരിട്ടെത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.